രാജ്യത്തെ അടിസ്ഥാന സൗകര്യമേഖലയ്ക്ക് കരുത്ത് പകരാന്‍ ഇന്ത്യയുടെ പുത്തന്‍ നിക്ഷേപപദ്ധതി

അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യയ മേഖലയില്‍ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുന്നത് ലക്ഷ്യം വച്ചുള്ള ഒരു ബൃഹദ്പദ്ധതി കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ ബുധാനാഴ്ച പ്രഖ്യാപിക്കുകയുണ്ടായി. തങ്ങള്‍ തുടര്‍ന്നുപോരുന്ന വ്യവസായ സംരക്ഷണ നയപരിപാടികളുടെ തുടര്‍ച്ചയായും രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാനുള്ള ശക്തമായ നടപടിയായും വേണം ഈ പ്രഖ്യാപനത്തെ കാണാന്‍.
ഇത്രയും വലിയ ഈ നിക്ഷേപം രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയിലും ഗുണമേന്മയിലും വലിയ മാറ്റം ഉണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
വ്യോമയാനം, കപ്പല്‍ഗതാഗതം, റോഡുകള്‍, ദേശീയപാതകള്‍, റെയില്‍വേ, തുറമുഖം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ സംബന്ധിയായ എല്ലാ മേഖലകള്‍ക്കും ഇതിലൂടെ ഗുണം ലഭിക്കുമെന്നും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ ഉത്തേജനം ഈ നടപടിയിലൂടെ ഈ മേഖലകള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം അടിവരയിട്ട് പറയുകയും ചെയ്തു. 12 വര്‍ഷം കൊണ്ട് 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുന്നതുള്‍പ്പെടെയുള്ള ഒരു പദ്ധതി ഇന്ത്യന്‍ റെയില്‍വേ ആവിഷ്‌ക്കരിക്കുന്നുണ്ടെന്നും റെയില്‍വേമന്ത്രി കൂടിയായ ശ്രീ ഗോയല്‍ അറിയിക്കുകയുണ്ടായി.
ഒരു ഇടക്കാല പദ്ധതിക്ക് ഇത്രയും വലിയ ഒരു തുക നീക്കിവെയ്ക്കുന്നത് തന്നെ ഇതാദ്യമാണ്.
എന്നാല്‍, ഭരണകൂടത്തിനു തന്നെ ഇത്രയും ഉയര്‍ന്ന അളവിലുള്ള ഒരു നിക്ഷേപം നടത്താന്‍ സാധിക്കില്ലെന്നും ഈ സ്വപ്നം സാധ്യമാക്കാന്‍ സ്വകാര്യ നിക്ഷേപങ്ങള്‍ കൂടിയേ തീരു എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയോട് ചേര്‍ന്നുകൊണ്ട് ഭരണകൂടം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
2024-25 ഓടെ, അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവ്‌സഥയാകുന്നതിനായി രാജ്യത്തെ നിക്ഷേപകാന്തരീക്ഷം മെച്ചപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുള്ളത്.
ചരക്ക് സേവന നികുതി നടപ്പാക്കിയത് രാജ്യത്തെ വ്യവസായ സൗഹൃദമാക്കുന്നത് ലക്ഷ്യമിട്ടുള്ള ധീരമായ ഒരു നടപടിയായിരുന്നു. വിവധ നികുതികളെ ഒരേ കുടക്കീഴില്‍കൊണ്ടുവരാന്‍ ഇതിലൂടെ സാധിച്ചു.
പാപ്പരത്വ നിയമം 2016 നടപ്പാക്കിയതിലൂടെ രാജ്യത്തെ സമ്പദ് രംഗത്തെ സംശുദ്ധമാക്കാനും, പൊതു സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാനും കഴിയുകയും ചെയ്തു.
അന്താരാഷ്ട്ര ഗുണമേന്മയുള്ള ചരക്ക് സേവനങ്ങള്‍ തദ്ദേശീയമായി സൃഷ്ടിക്കുക എന്ന സ്വപ്നത്തിലേക്കുള്ള നാഴികക്കല്ലാണ് മേയ്ക്ക് ഇന്‍ ഇന്ത്യ പരിപാടി.
നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നതിന് കോര്‍പ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി കുറക്കുന്നതിന് ഗവണ്‍മെന്റ് സുപ്രധാന നടപടി സ്വീകരിച്ചു. കോര്‍പ്പറേറ്റ് നികുതിനിരക്ക് പുതിയ ആഭ്യന്തര നിര്‍മ്മാണ കമ്പനികള്‍ക്ക് 15 ശതമാനമായും കുറച്ചു. ഇതിപ്പോള്‍ ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. 2019 ല്‍ റിപ്പോ നിരക്കില്‍ 135 ബേസിസ് പോയിന്റിന്റെ കുറവുണ്ടായി. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും, വായ്പാ നിരക്കുകളെ ബാഹ്യമായി ബന്ധിപ്പിക്കാന്‍ ബാങ്കുകളുടെ തീരുമാനവും നിക്ഷേപകര്‍ക്കായി മൂലധനച്ചെലവ് കുറയ്ക്കുന്നതിനുളള മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇതിലൂടെ ഔപചാരിക ബാങ്കിംഗ് ചാനലുകളിലൂടെ ഉല്‍പ്പാദന ആവശ്യങ്ങള്‍ക്കായി വലിയ വായ്പകള്‍ ലഭ്യമാകും.
സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ബുധനാഴ്ചയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ മറുപടി നല്‍കുന്നത്. മിനിമം ഇതരനികുതിയും ഡിവിഡന്റ് വിതരണ നികുതിയും തിരിച്ചു പോകല്‍ ആയതുകൊണ്ടുതന്നെ ഇത് ഇന്ത്യയുടെ ഇരട്ട ആവശ്യങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നു. വരാനിരിക്കുന്ന 2020-21 കേന്ദ്ര ബജറ്റില്‍ അതിന്റെ അലയൊലികള്‍ കണ്ടേക്കാം. ഇടയ്ക്കിടെ പോളിസി ബൂസ്റ്റര്‍ ഡോസുകള്‍ ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റ് നടപടികള്‍ ആഭ്യന്തര വ്യവസായം മത്സരാധിഷ്ഠിതമാകാന്‍ സഹായിക്കുന്നു.
കൂടാതെ, വിലയുടെയും ഗുണനിലവാരത്തിന്റെയും നിബന്ധനകള്‍ വിശാലമായ തദ്ദേശീയ വിപണിയില്‍ മാത്രമല്ല വിദേശ വിപണികളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ സഹായകരമാകുന്നു.
രാജ്യത്തെ അടിസ്ഥാന സൗകര്യ നിക്ഷേപവും സാമ്പത്തിക വളര്‍ച്ചുയം വളരെ ഉയര്‍ന്നതായാണ് സാമ്പത്തിക സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടുന്നത്. ഉള്‍നാടന്‍ റോഡ്, റെയില്‍, എയര്‍പോര്‍ട്ട്, അടിസ്ഥാനസൗകര്യം എന്നിവയിലെ നിക്ഷേപത്തിന്റെ പരസ്പര ബന്ധം മൊത്ത ആഭ്യന്തര ഉല്പ്പാദനവുമായി ബന്ധപ്പെടുത്തുമ്പോള്‍ 0.90 നേക്കാള്‍ കൂടുതലാണ് ജി ഡി പിയും അടിസ്ഥാന സൗകര്യ നിക്ഷേപവും തമ്മിലുള്ള പരസ്പരബന്ധം ലക്ഷ്യമിട്ട സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങലില്‍ വന്‍ നിക്ഷേപം ആവശ്യമാണ്. അതുകൊണ്ടുതന്നെ അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും എത്തിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.
നിങ്ങള്‍കേട്ടത് വാര്‍ത്താവലോകനം.

 

തയ്യാറാക്കിയത് : ജി. ശ്രീനിവാസന്‍,
മുതിര്‍ന്ന സാമ്പത്തിക ശാസ്ത്ര
മാധ്യമപ്രവര്‍ത്തകന്‍

വിവരണം : കരോള്‍ അബ്രഹാം