സാമൂഹിക സാമ്പത്തിക വികസനത്തിന് ശാസ്ത്രത്തിന്റെ സാധ്യതാശേഷി

പാരമ്പര്യമായി ഗവേഷണശാലകളുടെ നാലു ചുവരുകള്‍ക്കിടയിലാണ് ശാസ്ത്രം ഒതുങ്ങി നിന്നത്. എന്നാല്‍ രാജ്യത്തിന്റെ വികസനത്തിനായി ശാസ്ത്രത്തെ സാമൂഹികമായി വികസിപ്പിക്കാനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ കഴിഞ്ഞ 107-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനെ ശാസ്ത്രീയ സമ്മേളനങ്ങളുടെ ‘മഹാകുംഭം’ എന്നാണ് വിശേഷിപ്പിച്ചത്. ഇതില്‍ ഗവേഷണശാലകളും ഭൂമി, ആരോഗ്യ സംരക്ഷണ സംവിധാനം എന്നിവ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കാനും ജനങ്ങള്‍ക്കായി ശാസ്ത്രത്തെ വികസിപ്പിക്കാനും ആഹ്വാനം ചെയ്യുകയുണ്ടായി.
‘ശാസ്ത്ര സാങ്കേതികവിദ്യ: ഗ്രാമവികസനം’ എന്നതാണ് ഈ വര്‍ഷത്തെ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രമേയം. ഗവണ്‍മെന്റും സാധാരണക്കാരനുമിടയിലെ പാലമാണ് സാങ്കേതിക വിദ്യ എന്നാണ് ബംഗ്‌ളുരൂവില്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉത്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. വേഗത്തിലുള്ളതും ശരിയായതുമായ വികസനത്തിന് സാങ്കേതികവിദ്യ അനിവാര്യമാണ്. സാങ്കേതികവിദ്യയ്ക്ക് ചായ്‌വുകളില്ല. അത് എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകുന്നു. മാനുഷിക അവബോധവും പുത്തന്‍ സാങ്കേതികവിദ്യയും ഒത്തുചേരുമ്പോള്‍ മികച്ച ഫലം ലഭ്യമാകുന്നതായും ശ്രീ. മോദി അഭിപ്രായപ്പെട്ടു.
കാലാവസ്ഥ വ്യതിയാനം, ആഗോള തപനം എന്നിവമൂലം നിലവില്‍ ലോകം ഏറെ കഷ്ടത അനുഭവിക്കുകയാണ്. ഓസ്‌ട്രേലിയയിലേയും ആമസോണ്‍ വനാന്തരങ്ങളിലേയും കാട്ടുതീ മനുഷ്യന്റെ അലംഭാവം മൂലം ഉണ്ടായതാണ്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം പ്രകൃതി ദുരന്തങ്ങള്‍ എത്രയേറെ വര്‍ദ്ധിപ്പിക്കാമെന്നും സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും എത്രത്തോളം കഷ്ടത വര്‍ദ്ധിപ്പിക്കാമെന്നും ശാസ്ത്രജ്ഞര്‍ താക്കീത് നല്‍കിയിട്ടുണ്ട്.
കൊടുംകാറ്റ്, കാട്ടുതീ, വെള്ളപ്പൊക്കം, വരള്‍ച്ച, ഭൂചലനം എന്നീ രീതികളില്‍ പ്രകൃതി തന്റെ കോപം പ്രകടിപ്പിക്കുകയാണെന്നും കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഒന്നായി പൊരുതാനും ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ശാസ്ത്ര കോണ്‍ഗ്രസില്‍ ആഹ്വാനം ചെയ്തു.
ലോകത്തെ മറ്റ് ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം ദുരന്തങ്ങളെ കൈയ്യും കെട്ടി നോക്കി കാണാന്‍ ഇന്ത്യയ്ക്ക് സാധിക്കുകയില്ല. ലോകം പലതരത്തില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം ദുരന്തങ്ങള്‍ നമ്മുടെ വാതില്‍പടിയില്‍ നില്‍ക്കുകയാണ് എന്ന് വേണം അനുമാനിക്കാന്‍. അഭിവൃദ്ധി മാത്രമല്ല ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
നമ്മുടേതുപോലുള്ള ബൃഹത്തായ രാജ്യത്തെ വികസനലക്ഷ്യം കാത്തുസൂക്ഷിച്ചുകൊണ്ടും പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുമാണ് ശാസ്ത്ര സമൂഹം ഇതിനുള്ള ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ത്വരിതഗതിയില്‍ ശ്രദ്ധ വേണ്ടതായ ദേശസംബന്ധമായ വിഷയങ്ങള്‍ നിലനില്‍ക്കുന്നു. കാര്‍ഷിക പ്രതിസന്ധിയോ, അനാരോഗ്യമോ ഇല്ലാതാക്കി ഇന്ത്യന്‍ ജനതയുടെ ജീവിതഗുണനിലവാരം ഉയര്‍ത്തേണ്ടതുണ്ട്.
സാങ്കേതിക വൈദഗ്ധ്യം സാമൂഹിക പദ്ധതിയേയും കാര്‍ഷികരീതിയേയും ആരോഗ്യ പരിപാലനത്തേയും വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ മാനവരാശിയുടെ അവസാനത്തെ കണ്ണിയിലും എത്തിച്ചേരേണ്ടതുണ്ട്. ഇതൊക്കെ ഭരണാധികാരികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഒരു വെല്ലുവിളിയാണ്.
ഗവേഷണ പ്രബദ്ധങ്ങള്‍ക്ക് എത്രത്തോളം പണം ചെലവഴിച്ചു എന്നത് കണക്കാക്കി ശാസ്ത്ര നേട്ടങ്ങളെ അളക്കാന്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയില്ല. ഇതാണ് നിലവിലെ അവസ്ഥ എന്നാണ് സംക്ഷിപ്തമായി ശ്രീ.നായിഡു പ്രസ്ഥാവിക്കുന്നത്.
വലിയ കണ്ടുപിടുത്തങ്ങള്‍ അടിസ്ഥാനമാക്കി രൂപരേഖ തയ്യാറാക്കാന്‍ കഴിയില്ല എന്നാണ് നോബല്‍ സമ്മാന ജേതാവായ ജര്‍മനിയിലെ സ്റ്റെഫാന്‍ ഡബ്ല്യു ഹെലിന്റെ അഭിപ്രായം. ശാസ്ത്രത്തിന് ഒരു മിഥ്യാബോധം ഇല്ലെന്നും അദ്ദേഹം വാദിക്കുന്നു. സര്‍. സി.വി.രാമന്‍, മേഘനാഥ് സാഹ, ശ്രീനിവാസ രാമാനുജന്‍, ഹോമി.ജെ ഭാഭ, ജഗദീഷ് ചന്ദ്രബോസ് എന്നിവരെ പോലുള്ള അന്തര്‍ദേശീയ മാനുഷിക വിഭവശേഷി പ്രദാനം ചെയ്ത പ്രതിഭകള്‍ ഭാരതത്തിനുണ്ട്. ശാസ്ത്രവഴിയില്‍ യുവജനങ്ങളെ നടത്തുന്നതിന് ഒരു ദേശീയ ആവാസ വ്യവസ്ഥയും മുന്നോട്ട് വയ്ക്കുന്നു. അതിനാലാണ് അടിസ്ഥാന പ്രശ്‌നങ്ങളെ ഉന്മൂലനം ചെയ്യാന്‍ കണ്ടെത്തുക, ഉല്‍പാദിപ്പിക്കുക, സമ്പന്നത പ്രാപിക്കുക എന്ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘോഷിച്ചത്.

തയ്യാറാക്കിയത് : എന്‍.ഭദ്രന്‍ നായര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍, ഇന്ത്യന്‍ സയന്‍സ്
ജേര്‍ണല്‍

വിവരണം : സുലൈമാന്‍