ട്രംപിന്റെ ദ്വിരാഷ്ട്ര പദ്ധതി

ഇസ്രയേല്‍ -പാലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാനപദ്ധതി പ്രഖ്യാപിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹ്യുവും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ഇതുസംബന്ധിച്ചുള്ള 180 പേജുവരുന്ന രേഖ പുറത്തിറക്കി. ഇസ്രയേല്‍ ഉദ്യോഗസ്ഥരും ചില അറബ് നേതാക്കളുമായി അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചക്കള്‍ക്കൊടുവിലായിരുന്നു സമാധാന പദ്ധതി പ്രഖ്യാപനം. എന്നാല്‍ പശ്ചിമേഷ്യയിലെ ട്രംപിന്റെ വിശ്വസ്തനായ ജാരദ് കുഷ്‌നീര്‍ പദ്ധതിയില്‍ പാലസ്തീന്‍ ജനതയെ അവഗണിക്കുകയായിരുന്നു.
പ്രസിഡന്റ് ട്രംപ് ഇതിനെ യഥാര്‍ത്ഥ സമാധാനപദ്ധതിയെന്നും പാലസ്തീന്‍ ജനതയ്ക്കുള്ള അവസാനത്തെ അവസരമാണിതെന്നും വിശേഷിപ്പിച്ചു. ചരിത്രപരമെന്നാണ് പദ്ധതിയെ നെതന്യാഹു വിശേഷിപ്പിച്ചത്.
അത് പാലസ്തീന്‍കാരുടെ സ്വയം നിര്‍ണയാവകാശം അംഗീകരിക്കുന്നു. എന്നിരുന്നാലും ജറുസലേം ഇസ്രായേലിന്റെ അഭിവാജ്യ തലസ്ഥാനമായി തുടരും. പാലസ്തീന്‍ അവരുടെ തലസ്ഥാനം കിഴക്കന്‍ ജറുസലേമിലെ അല്‍ ഖുദ്‌സിലേക്കോ മറ്റെവിടെയങ്കിലുമോ മാറ്റണം. പദ്ധതിയോടൊപ്പമുളള ഭൂപടത്തില്‍ വെസ്റ്റ് ബാങ്കിലെ എല്ലാ ജൂതകേന്ദ്രങ്ങളും ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അമേരിക്ക അംഗീകരിക്കുന്ന ജോര്‍ദ്ദാന്‍ താഴ്‌വരയും ഇസ്രായേലിന്റെ ഭാഗമാക്കാന്‍ കഴിയും.
പാലസ്തീനുമായുള്ള ഇസ്രായേലിന്റെ പ്രദേശങ്ങളുടെ മാറ്റത്തിന് 1967 ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത പാലസ്തീന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നു എന്നല്ല അര്‍ത്ഥമാക്കുന്നത്. മാന്‍ഡേറ്റ് പാലസ്തീന്റെ 15 ശതമാനം പ്രദേശങ്ങള്‍ പാലസ്തീനു നല്‍കും.
ഇസ്രയേലിനെ അംഗീകരിക്കുകയും അക്രമം അവസാനിപ്പിക്കുകയും ചെയ്യാത്തിടത്തോളം കാലം ഇസ്രായേല്‍ പാലസ്തീനുമായി ചര്‍ച്ചയ്ക്കു തയ്യാറാകില്ലെന്നു തന്നെയാണ് അമേരിക്ക കരുതുന്നത്.
ജനവാസകേന്ദ്രങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ വെസ്റ്റ് ബാങ്കില്‍ പാലസ്തീന്‍ ബന്ധമില്ലാത്ത ഭൂപ്രദേശങ്ങളിലേക്ക് നയിക്കും. ഇത് പാലസ്തീന്റെ മറ്റു ഭാഗങ്ങളെ ഗാസാ സ്ട്രിപ്മായും ഒരു പക്ഷേ ഭൂഗര്‍ഭ തുരങ്കങ്ങളിലൂടെ ബന്ധിപ്പിക്കും.
1948 ന് ശേഷം അറബ് രാജ്യങ്ങളില നിന്ന് ഇസ്രയേലിലെത്തിയ ജൂത അഭയാര്‍ത്ഥികളെ ഭാവി പാലസ്തീന്‍ രാഷ്ട്രമോ
ആതിഥേയ രാജ്യങ്ങളോ അതുമല്ലെങ്കില്‍ ഇസ്ലാമിക് സഹകരണ സംഘടനയിലെ 57 രാഷ്ട്രങ്ങളോ അംഗീകരിക്കുമെന്ന് പദ്ധതിയില്‍ പറയുന്നു.
പാലസ്തീനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടില്ല. നാലുവര്‍ഷത്തിനുള്ളില്‍ പാലസ്തീനിന് ഇസ്രയേലുമായി കരാറിനായി ചര്‍ച്ച നടത്താം. പാലസ്തീന്‍കാരേയും പാലസ്തീനുകള്‍ വന്‍തോതില്‍ കുടിയേറിയ ജോര്‍ദ്ദാന്‍ ലബനന്‍ തുടങ്ങിയ രാജ്യങ്ങളേയും സഹായിക്കാന്‍ 50 ബില്യണ്‍ ഡോളറിന്റെ ഒട്ടേറെ പദ്ധതികള്‍ നിലവിലുണ്ട്. പാലസ്തീന് സ്വയം നിര്‍ണ്ണയത്തിനുള്ള വ്യക്തമായ പിന്തുണ, ഇസ്രയേല്‍ വാസസ്ഥലങ്ങളുടെ താല്ക്കാലിക മരവിപ്പിക്കല്‍, പാലസ്തീന്‍ ഭരണകൂടത്തോടുള്ള സാമ്പത്തിക സമീപനം എന്നിവയാണ് പദ്ധതിയിലെ രജത രേഖകള്‍. എന്നിരുന്നാലും പാലസ്തീന്‍, കരാര്‍ തള്ളിക്കളഞ്ഞു ട്രംപിന്റെ പുതിയ നിര്‍ദ്ദേശം അധികാരമേറ്റശേഷം അദ്ദേഹം പ്രഖ്യാപിച്ച നടപടികളുടെ തുടര്‍ച്ചയാണ്. 2017 ല്‍ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. 2018 ല്‍ യു എസ് എംബസി ടെല്‍അവിവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗോലാന്‍ ഹൈറ്റ്‌സ് ഇസ്രയേല്‍ പ്രദേശമായി അംഗീകരിച്ചു. കഴിഞ്ഞ നവംബറില്‍ ജുതരുടെ വാസസ്ഥലങ്ങള്‍ നിയമവിരുദ്ധമാണെന്നും പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയായി മാത്രമേ ട്രംപിന്റെ പുതിയ നീക്കത്തെ അവര്‍ കാണുന്നുള്ളൂ.
മറ്റ് പ്രശ്നങ്ങളില്‍ മുഴുകിയിരിക്കുകയാണെങ്കിലും അറബ് രാജ്യങ്ങളായ സൗദി അറേബ്യ, ഈജിപ്ത് എന്നിവര്‍ ജാഗ്രതയിലാണ് ഒപ്പം ഇസ്രായേലും പലസ്തീനികളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഈ രാജ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നുമുണ്ട്. ഇന്ത്യ പലസ്തീനെ പിന്തുണയ്ക്കുകയും ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അന്തിമമായി ഈ പ്രശ്നം ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അത് ഇരുവര്‍ക്കും സ്വീകാര്യമാകണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. അമേരിക്ക മുന്നോട്ടുവച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പരസ്പരം ഇടപഴകാനും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് സ്വീകാര്യമായ ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്താനും ഇന്ത്യ ഇരു രാഷ്ട്രങ്ങളോടും അഭ്യര്‍ത്ഥിച്ചു.
നിയമാനുസൃതവും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ പലസ്തീന്‍ നേതൃത്വം, ഈ പരിഹാരപദ്ധതിയുടെ ഭാഗമാകുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ചുരുക്കി പറഞ്ഞാന്‍ ട്രംപിന്റെ പശ്ചിമേഷ്യ പദ്ധതി യാഥാര്‍ഥ്യ ബോധമില്ലാത്തതാണെന് വേണം കരുതാന്‍.

നിങ്ങള്‍കേട്ടത്‌വാര്‍ത്താവലോകനം………

 

തയ്യാറാക്കിയത് : പ്രൊ. പി. ആര്‍ കുമാരസ്വാമി
പശ്ചിമേഷ്യാ പഠന കേന്ദ്രം, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല

വിവരണം :അനില്‍കുമാര്‍ .എ