നാഷണല്‍ഇന്‍ഫ്രാസ്ട്രക്ചര്‍പൈപ്പ് ലൈന്‍; 5 ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിന് ആക്കംകൂട്ടും

രാജ്യത്ത് നൂറ്റിരണ്ട് ലക്ഷം കോടി രൂപയുടെ നാഷണല്‍ ഇന്‍ഫ്രാസ്‌ക്ട്രചര്‍ പൈപ്പ് ലൈന് തുടക്കം കുറിക്കുന്നതോടെ, സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ അടുത്ത അഞ്ചുവര്‍ഷം ഘടനാപരമായ മാറ്റമുണ്ടാകും. സ്വാതന്ത്ര്യനന്തരം നിരവധി ഗവണ്‍മെന്റ് പദ്ധതികള്‍ സാധാരണ ജനങ്ങളെ

ദാരിദ്ര്യമുക്തരാക്കുന്നതിന് സഹായകമായിട്ടുണ്ടെങ്കിലും എന്‍.ഐ.പി. എല്ലാമേഖലയിലും അടിസ്ഥാന സൗകര്യമൊരുക്കി. 2024-25-ഓടെ 5 ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് ആക്കംകൂട്ടും. തൊഴില്‍ സാധ്യത വര്‍ദ്ധിക്കുകയും വികസന നേട്ടം കൂടുതല്‍ വിഭാഗം ജനങ്ങള്‍ക്ക് ലഭ്യമാകുകയുംചെയ്യും.
100 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി അടുത്ത 5 വരഷത്തിനുള്ളില്‍ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതിന് വേണ്ടി സാമ്പത്തികകാര്യങ്ങളുടെ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദൗത്യസംഘത്തിനും രൂപംകൊടുത്തു. 102 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികള്‍ ദൗത്യം സംഘം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
റോഡ്, റെയില്‍വേ, ഊര്‍ജ്ജം, ജലവിതരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി നിരവധി മേഖലകളില്‍ നിക്ഷേപത്തിനായി ദൗത്യസംഘം ശുപാര്‍ശ ചെയ്തു. 2.5 ലക്ഷം കോടി രൂപ തുറമുഖ വിമാനത്താവള മേഖലയ്ക്കായി അനുവദിച്ചതായി ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ സൂചിപ്പിക്കുന്നു. 3.2 ലക്ഷം കോടി ഡിജിറ്റല്‍ മേഖലയിലും 16 ലക്ഷം കോടി ജലസേചനം, ഗ്രാമീണ വികസനം, കൃഷി, ഭക്ഷ്യ സംസ്‌കരണ

മേഖലകള്‍ക്കായി അനുവദിച്ചു. 20 ലക്ഷം കോടിയോളം രൂപ റോഡ് വികസനത്തിനും 14 ലക്ഷം കോടി റെയില്‍വേ പദ്ധതികള്‍ക്കായും അനുവദിച്ചു.
ഊര്‍ജ്ജമേഖലയില്‍ 25 ലക്ഷം കോടിയുടെ പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്. 102 ലക്ഷം കോടി ആകെ നിക്ഷേപിക്കാനുദ്ദേശിക്കുന്നതില്‍ 42 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിക്കഴിഞ്ഞു. 32.7 ലക്ഷം കോടിയുടെ പദ്ധതികള്‍ പരിഗണനയിലാണ്. ബാക്കിയുള്ളവയുടെ നടത്തിപ്പ് പുരോഗമിക്കുകയാണ്.
അടുത്ത 5 കൊല്ലം കൊണ്ട് പദ്ധതികളും പൂര്‍ത്തീകരിക്കാനായി പ്രത്യേക നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തും. പദ്ധതി നടത്തിപ്പിന്റ സുതാര്യത ഉറപ്പിക്കാനായി ഉള്ള ഗവണ്‍മെന്റിന്റെ തീരുമാനമാണ് ഇത് തെളിയിക്കുന്നത്.
അടിസ്ഥാന സൗകര്യ മേഖലയിലെ ഈ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കേന്ദ്ര ഗവണ്‍മെന്റിന്റെ നേതൃത്വത്തിലല്ല. സംസ്ഥാന ഗവണ്‍മെന്റുകള്‍, ഇന്ത്യക്കകത്തും പുറത്തുമുള്ള സ്വകാര്യ മേഖലയും ഈ പദ്ധതികളില്‍ പങ്കാളികളാവും. ഓരോ പദ്ധതിയിലും 39 ശതമാനം വീതം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും, 22 ശതമാനം സ്വകാര്യ മേഖലയും വഹിക്കും. 2025 ഓടെ സ്വകാര്യ മേഖലയുടെ

പങ്കാളിത്തം 30 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നും ഗവണ്‍മെന്റ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍വികസനമാണ് നമ്മുടെ ലക്ഷ്യം. അത് നേടാനായാല്‍, രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ രാജ്യത്തിന് സാധിക്കും.
രാജ്യത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനും, ഉല്പാദന മേഖലകളില്‍ ഗുണകരപ്രദമായ ചെലവുകള്‍ ഉറപ്പാക്കാനും ഇത് വഴിതുറക്കുകയും ചെയ്യും. ലോകരാഷ്ട്രങ്ങളെല്ലാം തന്നെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ്.
2030-ഓടെ 8 ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനായി 4.5 ലക്ഷം കോടി അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യക്ക് ആവശ്യമാണ്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനും, പൗരന്മാരുടെ ജീവിതം സന്തോഷപ്രദമാക്കാനും ഇത്രയും വലിയ ഒരു നിക്ഷേപം കൂടിയേ തീരു.
ഈ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ അടിസ്ഥാന മേഖലയിലെ വികസന പദ്ധതികളിലൂടെ സാധിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വളര്‍ച്ചയ്ക്ക്, ഗുണമേന്മയുള്ള അടിസ്ഥാന

സൗകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍, ഗുണപ്രദമായ മാറ്റം സൃഷ്ടിക്കാന്‍, സമയബന്ധിതമായി, പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ സാധിക്കും.
വെല്ലുവിളികളും പരിമിതകളെയും മറികടന്നുകൊണ്ട്, വികസനോന്മുഖമായ പദ്ധതികളുമായി കേന്ദ്രം മുന്നോട്ട് വന്നാല്‍ അത്തരം നീക്കത്തെ രാജ്യത്തിന്റെ എല്ലാ തുറകളിലുമുള്ള ജനങ്ങളും ഇരുകൈയ്യും നീട്ടി സ്വീകരിക്കേണ്ടതാണ്.

തയ്യാറാക്കിയത് : ശങ്കര്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകന്‍

വിവരണം : ഉദയകുമാര്‍