ദൃഢമാകുന്ന ഇന്ത്യ – തുര്‍ക്ക്‌മെനിസ്ഥാന്‍ ബന്ധം

തുര്‍ക്ക്‌മെനിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും മന്ത്രിസഭയുടെ ഡെപ്യൂട്ടി ചെയര്‍മാനുമായ റാഷിദ് മെറെസോവിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഉഭയകക്ഷി പ്രാദേശിക വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയതെന്ന് ശ്രീ. ജയ്ശങ്കര്‍ അറിയിച്ചു.
 1990-ന്റെ ആരംഭത്തില്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ 5 മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളില്‍ ഒന്നാണ് തുര്‍ക്ക്‌മെനിസ്ഥാന്‍ മധ്യേഷ്യയെ ഏറ്റവും അടുത്ത അയല്‍ ദേശമായാണ് ഇന്ത്യ കാണുന്നത്. തുര്‍ക്ക്‌മെനിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം മേഖലയിലെ മറ്റ് രാജ്യങ്ങളുമായുള്ള പ്രാദേശിക ഇടപെടലിന് സാധ്യമാക്കുന്ന ഒരു പ്രധാന കേന്ദ്രമായി മാറ്റുകയും ചെയ്യുന്നു. ദക്ഷിണേഷ്യ, മധ്യേഷ്യ, പശ്ചിമേഷ്യ എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് തുര്‍ക്ക്‌മെനിസ്ഥാന്‍. മധ്യേഷ്യയില്‍ ഈ രാജ്യത്തിന്റെ അയല്‍ രാജ്യങ്ങളാണ് കസാഖ്സ്ഥാനും ഉസ്‌ബെക്കിസ്ഥാനും. തുര്‍ക്ക്‌മെനിസ്ഥാനിലുള്ള കാസ്പിയന്‍ കടല്‍ത്തീരം യൂറേഷ്യയിലേയും യൂറോപ്പിലേയും കവാടമായി വര്‍ത്തിക്കുന്നു. അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തിന് തുര്‍ക്ക്‌മെനിസ്ഥാന്‍ കൂടുതല്‍ പരിഗണന നല്കുന്നു. 2016-ല്‍ ഈ മേഖലയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്ന് ഏകദേശം 2.3 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് തുര്‍ക്ക്‌മെനിസ്ഥാന്‍ നിര്‍മ്മിച്ചത്. ജനസംഖ്യപരമായി വിലയിരുത്തുമ്പോള്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ 6 ദശലക്ഷം ആള്‍ക്കാരുള്ള ഒരു ചെറിയ രാജ്യമാണ് എന്നിട്ടും സാമ്പത്തികഭാരം ഏറെ തളര്‍ത്തിയ ഒരു രാജ്യമാണ് തുര്‍ക്ക്‌മെന്‍സ്ഥാന്‍.
 ലോകത്തിലെ നാലാമത്തെ വലിയ പ്രകൃതി വാതക ശേഖരമുള്ള രാജ്യമാണ് തുര്‍ക്ക്‌മെന്‍സ്ഥാന്‍. കൂടാതെ എണ്ണ, സള്‍ഫര്‍, മറ്റ് ധാതുക്കള്‍ എന്നിവയാലും ഈ രാജ്യം സമ്പന്നമാണ്. ഏകദേശം 40.5 ബില്യണ്‍ യു.എസ്. ഡോളറാണ് രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം എന്നാണ് ലോകബാങ്കിന്റെ കണക്ക് കൂട്ടലില്‍ ഈ രാജ്യത്തിനുള്ളത്. പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ഡിമുഹമെഡോവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം, രാജ്യത്തെ സമ്പദ് രംഗത്തെ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ്. എണ്ണ, വാതകം, കൃഷി, നിര്‍മ്മാണം, ഗതാഗതം, ആശയവിനിമയം എന്നീ പരമ്പരാഗത മേഖലകളിലും കൂടാതെ നവമേഖലകളായ രാസവസ്തുക്കള്‍, ടെലി കമ്മ്യൂണിക്കേഷന്‍, മറ്റ് ഹൈടെക് മേഖലകള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമം. കൂടാതെ 2019-2025 കാലയളവ് ലക്ഷ്യമിട്ട് ഡിജിറ്റല്‍ എക്കണോമി ഘട്ടം ഘട്ടമായി ഈ രാജ്യത്ത് നടപ്പിലാക്കി വരികയുമാണ്. ആഗോള ഇടപെടലുകളില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ ഒരു സ്ഥിരമായ നിക്ഷ്പക്ഷതാ നയമാണ് പിന്തുടരുന്നത്. 1995-ല്‍ യു.എന്‍. പൊതുസഭയും ഇത് അംഗീകരിച്ചിട്ടുള്ളതാണ്. തുര്‍ക്ക്‌മെന്‍സ്താന്റെ ഈ നയത്തെ ഇന്ത്യയും പിന്തുണയ്ക്കുന്നുണ്ട്.
 ഭൂമിശാസ്ത്രപരമായ സവിശേഷതയും സാമ്പത്തിക സാധ്യതകളും കാരണം മധ്യേഷ്യയുമായുള്ള ഇന്ത്യയുടെ ഇടപെടലില്‍, തുര്‍ക്ക്‌മെനിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും സാമ്പത്തിക വീക്ഷണത്തിന്റേയും അടിസ്ഥാനത്തില്‍ മധ്യേഷ്യയുമായുള്ള ഇടപെടലുകളില്‍ തുര്‍ക്ക്‌മെനിസ്ഥാന് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. സഹസ്രാബ്ദങ്ങളായി നീണ്ടു കിടക്കുന്ന ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ ഇരുരാജ്യങ്ങളും പങ്കിടുന്നു. ഖ്യാതികേട്ട സില്‍ക്ക് റൂട്ട് രണ്ട് സംസ്‌കാരങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്നു. മധ്യകാലഘട്ടത്തില്‍ സന്യാസിമാരും പണ്ഡിന്മാരും ഈ പ്രദേശത്ത് നിന്നും ഇന്ത്യയില്‍ എത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമായി തുടര്‍ന്നു. 13-ാം നൂറ്റാണ്ടില്‍ പ്രശസ്ത സൂഫി സന്യാസിയായിരുന്നു ഷാ തുര്‍ക്ക്മാന്‍ ബയബാനി ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയിരുന്നു. ദില്ലിയിലെ പ്രശസ്തമായ ലാന്‍ഡ് മാര്‍ക്ക് തുര്‍ക്ക്മാന്‍ ഗേറ്റ് പതിനേഴാം നാറ്റാണ്ടില്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. അക്ബര്‍ ചക്രവര്‍ത്തിയുടെ ഉപദേഷ്ടാവ് ബൈറാംഖാന്‍ തുര്‍ക്ക്‌മെന്‍ വംശജനായിരുന്നു. ഇന്ത്യയും തുര്‍ക്ക്‌മെനിസ്ഥാനും തമ്മില്‍ മെച്ചപ്പെട്ട രീതിയിലുള്ള രാഷ്ട്രീയ സാംസ്‌കാരിക ബന്ധമാണുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നത രാഷ്ട്രീയതല സന്ദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്.
 പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ഡി മുഹമെഡോവ് 2010 മേയ് മാസത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ജൂലൈയില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ സന്ദര്‍ശിക്കുകയും നിരവധി സുപ്രധാന ധാരണാ പത്രങ്ങളും കരാറുകളും ഒപ്പുവയ്ക്കുകയും ചെയ്തു. 2015-ല്‍ വൈദ്യശാസ്ത്രവും യോഗ സെന്ററും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ അദ്ദേഹം ഉദ്ഘാടനവും ചെയ്തിരുന്നു. സൗഹാര്‍ദ്ദപരമായ ബന്ധവും ശക്തമായ പൗരബന്ധവും ഉണ്ടായിട്ടും ഉഭയകക്ഷി സമ്പദ് വ്യവസ്ഥ കഴിവുറ്റതായിരുന്നില്ല. 2018-19-ല്‍ രാജ്യത്തെ വ്യാപാരം ഏകദേശം 66 ദശലക്ഷം യു.എസ്. ഡോളറായിരുന്നു. ഇരുഭാഗത്തേയും ലഭ്യമായ അവസരങ്ങളെക്കുറിച്ചുള്ള അഭാവം, ഇന്ത്യയും മധ്യേഷ്യയും തമ്മില്‍ കരമാര്‍ഗ്ഗമുള്ള നേരിട്ടടുള്ള ഗതാഗതത്തിന്റെ അഭാവം എന്നിവയാണ് പ്രധാന തടസ്സങ്ങള്‍. അഫ്ഗാനിസ്ഥാനിന്റെ അസ്ഥിരതയും ഒരു പ്രധാന തടസ്സമായി നിന്നിരുന്നു.എന്നിരുന്നാലും സമീപകാല സംഭവ വികാസങ്ങള്‍ ഉഭയകക്ഷി ബന്ധം വിപുലീകരിക്കുന്നതിനുള്ള സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്.ഇറാനിലെ ചബഹാര്‍ തുറമുഖത്താണ് ഇന്ത്യ നിക്ഷേപം നടത്തുന്നത്. എങ്കിലും അഫ്ഗാനിസ്ഥാനില്‍ സുസ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിന് പ്രയന്തിക്കുന്നുണ്ട്.
തയ്യാറാക്കിയത്	: അത്തര്‍ സാഫര്‍
					  നയതന്ത്ര അവലോകന വിദഗ്ധന്‍ സി.ഐ.എസ്.

വിവരണം			: ദീപു എസ്.എല്‍