ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നത് ലക്ഷ്യമിട്ട് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം

ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദാ രജപക്‌സെ കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശനം നടത്തി. ഉന്നതതല ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തെ അനുഗമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ എന്നിവരുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. 2 ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി സഹകരണവും ദീര്‍ഘകാലമായി തുടരുന്നതും, സംസ്‌കാരത്തിന്റേയും, കലയുടെയും, ഭാഷയുടേയും ആദ്ധ്യാത്മികതയുടേയും ഇഴകളിലൂടെ നെയ്‌തെടുത്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയുടെ സമാധാനവും ഉയര്‍ച്ചയും ശ്രീലങ്കയിലെ സമാധാനാന്തരീക്ഷത്തേയും അഭിവൃദ്ധിയേയും ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. അയല്‍രാജ്യം ഒന്നാമത്, സാഗര്‍ തുടങ്ങിയ കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങള്‍ ശ്രീലങ്കയുമായുള്ള നമ്മുടെ ബന്ധം പുതിയ ഉയരങ്ങിലെത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷിതത്വത്തിനും, വികസനത്തിനും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നതിന് ശ്രീലങ്കന്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നതിനെക്കുറിച്ചും, അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ശ്രീലങ്കന്‍ പ്രധാനമന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുന്നതിനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ശ്രീലങ്കന്‍ പോലിസിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കി വരികയാണ്. ഇരു രാജ്യങ്ങളിലേയും സുരക്ഷാ 3 ഏജന്‍സികളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. ശ്രീലങ്കയിലെ സംയുക്ത സാമ്പത്തിക പദ്ധതികളെക്കുറിച്ച് സാമ്പത്തിക, വാണിജ്യ നിക്ഷേപ ബന്ധം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനെക്കുറിച്ചും ഇരുരാഷ്ട്രത്തലവന്മാര്‍ ചര്‍ച്ച ചെയ്തു. ഇരുരാഷ്ട്രങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം, വിനോദ സഞ്ചാര മേഖലയുടെ പ്രചരണം തുടങ്ങിയ മേഖലകളുടെ ശാക്തീകരണവും ചര്‍ച്ചയായി. ചെന്നൈയില്‍ നിന്നും ജാഫ്‌നയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസും ഈ ദിശയിലുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. നേരിട്ടുള്ള ഈ വിമാന സര്‍വീസ് ശ്രീലങ്കയിലെ വടക്കന്‍ മേഖലയിലുള്ള തമിഴ് ജനതയുടെ കണക്ടിവിറ്റി കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിച്ചിട്ടുള്ളതാണ്. കൂടാതെ ഈ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് ഇത് കൂടുതല്‍ ഗുണകരമാവുകയും ചെയ്യും. ഈ വിമാന സര്‍വീസിന് ലഭിച്ച മികച്ച പ്രതികരണം ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ആഹ്‌ളാദം പകരുന്ന ഒന്നാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും രാഷ്ട്രത്തലവന്മാര്‍ ചര്‍ച്ച ചെയ്തു. ശ്രീലങ്കയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ എപ്പോഴും ഒരു വിശ്വസ്ത പങ്കാളിയാണ്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പല പദ്ധതികളും ശ്രീലങ്കയുടെ വികസന സഹകരണത്തിന് കൂടുതല്‍ ശക്തി പകരുന്നവയാണ്. 4 ശ്രീലങ്കയിലെ വടക്ക്, കിഴക്കന്‍ മേഖലകളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന 48,000 ഗാര്‍ഹിക പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന് ഇന്ത്യ സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യന്‍ വംശജരായ തമിഴ് ജനതയ്ക്കായി നിര്‍മ്മിച്ചു നല്‍കുന്ന ആയിരക്കണക്കിന് വീടുകളുടെ നിര്‍മ്മാണവും ശ്രീലങ്കയുടെ വിവിധ മേഖലകളില്‍ പുരോഗമിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ മാനുഷിക പ്രശ്‌നങ്ങളും പ്രധാനമന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളുടേയും ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമാണിത്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ക്രീയാത്മകവും മാനുഷികവുമായ സമീപനം തുടരാന്‍ ന്യൂഡല്‍ഹിയും കൊളംബോയും തീരുമാനമെടുത്തു. ആഭ്യന്തരപരമായ സമ്മര്‍ദ്ദങ്ങള്‍ വിദേശ നയരൂപീകരണ തീരുമാനങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വികസനമാണ് ശ്രീലങ്കയ്ക്ക് ആദ്യം വേണ്ടത്. അഞ്ചു വര്‍ഷമെന്ന പരിമിതമായ സമയം മാത്രമെ ഞങ്ങള്‍ക്കുള്ളു അതിനുള്ളില്‍ ഫലം നല്‍കിയില്ലെങ്കില്‍ പുറത്താവുക തന്നെ ചെയ്യുമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി രജപക്‌സെ പറഞ്ഞു. അതാണ് തനിക്ക് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയുടെ താല്‍പര്യങ്ങളില്‍ ഏറ്റവും മികച്ചത് ഞങ്ങള്‍ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ചൈനീസ് കടക്കെണിയെപ്പറ്റിയും രജപക്‌സെ 5 പറഞ്ഞു. തന്റെ ഗവണ്‍മെന്റായിരുന്നെങ്കില്‍ ഇത് ഒരിക്കലും അനുവദിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനുരഞ്ജനം ആവശ്യമായ വിഷയങ്ങളില്‍ ഇരുനേതാക്കളും തുറന്ന മനസ്സോടെ ചര്‍ച്ച നടത്തി. ശ്രീലങ്കയിലെ തമിഴ് ജനതയുടെ പ്രതീക്ഷകള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

തയ്യാറാക്കിയത് : പദം സിംഗ്ആ കാശവാണി വാര്‍ത്താ വിശകലന വിദഗ്ധന്‍           

വിവരണം			: നരേന്ദ്ര മോഹന്‍