ഇന്ത്യ-ആഫ്രിക്ക പ്രതിരോധ മന്ത്രിമാരുടെ യോഗം

‘DEFEXPO INDIA’ -യുടെ ഭാഗമായി ഇന്ത്യ-ആഫ്രിക്ക പ്രതിരോധ മന്ത്രിമാരുടെ ആദ്യ യോഗം ലക്‌നൗവില്‍ നടന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ നേതൃത്വം നല്‍കിയതാണ് യോഗം. 1950 മുതല്‍ നിലനില്‍ക്കുന്ന പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ ഉപകരണങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് കയറ്റി അയയ്ക്കാനും ഇന്ത്യയ്ക്ക് അവസരം നല്‍കുന്നതും ലക്ഷ്യം വച്ചായിരുന്നു യോഗം. ആഫ്രിക്കയില്‍ നിന്നുള്ള 154 നയതന്ത്ര പ്രതിനിധികള്‍, 14 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള എം.പി.മാര്‍, 19 പ്രതിരോധ മേധാവികള്‍, 8 സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തത് പ്രതിരോധ,

സുരക്ഷ മേഖലയിലെ ഇന്ത്യ-ആഫ്രിക്ക സഹകരണത്തിന്റെ ലക്ഷണമാണ്.
സമാധാനത്തിനും, സുരക്ഷയ്ക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉന്നത പരിഗണന നല്‍കി വരുന്നു. തോക്കുകള്‍ നിശബ്ദമാക്കുക ; ആഫ്രിക്കന്‍ വികസനത്തിന് അവസരം സൃഷ്ടിക്കുക എന്നതാണ് ഈ വര്‍ഷത്തെ ആഫ്രിക്കന്‍ യൂണിയന്റെ ആപ്തവാക്യം. ആഫ്രിക്കന്‍ യൂണിയന്റെ ഈ ലക്ഷ്യം സാധൂകരിക്കാന്‍ സമാധാനം, സുരക്ഷ, വികസനം എന്നിവ കൂടിയേ തീരൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാഗര്‍ പദ്ധതിയും ഇതുമായി ഏറെ താരതമ്യമുള്ളതാണ്. എല്ലാ മേഖലയുടെയും വികസനം, സുരക്ഷ എന്നിവയാണ് സാഗര്‍ പദ്ധതി ലക്ഷ്യമിടുന്നത്.
ദശാബ്ദങ്ങളായി ഇന്ത്യ-ആഫ്രിക്ക സഹകരണത്തില്‍ പ്രതിരോധം, സുരക്ഷ എന്നിവ ഭാഗമായിട്ടുണ്ട്. ആഫ്രിക്ക കോളനി വിമുക്തമായത് മുതല്‍ എത്തിയോപ്യയില്‍ സൈനിക അക്കാദമി നൈജീരിയയില്‍ പ്രതിരോധ കോളേജ്, നാവിക യുദ്ധ കോളേജ്, ഘടനയില്‍ ഘാനയില്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ എന്നിവ സ്ഥാപിക്കാനും നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സൈനികര്‍ക്ക് പരിശീലനം നല്‍കാനും ഇന്ത്യ തയ്യാറായിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ സമാധാന സംരക്ഷണ പരിപാടികളുടെ ഭാഗമായി ആഫ്രിക്കന്‍ ഭൂകമ്പത്തില്‍ സമാധാനം ഉറപ്പാക്കാനും ഇന്ത്യ സഹായിച്ചിട്ടുണ്ട്.
നിരവധി തടസ്സങ്ങള്‍ക്കിടയിലും പ്രതിരോധ മേഖലയിലെ ഉത്പാദനം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം എന്നിവയിലെ

ഇന്ത്യന്‍ സംഭാവനയെ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ പ്രശംസിച്ചു. ജനജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതില്‍ സമുദ്രം, കടല്‍ എന്നിവയുടെ പ്രാധാന്യം ഏറെയാണെന്ന് നിരീക്ഷിച്ച സമ്മേളനം സമുദ്ര ഖേലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. ഇന്ത്യ ആഫ്രിക്ക വികസന സഹകരണത്തിന്റെ ഭാഗമായി പ്രതിരോധ ഉപകരണങ്ങള്‍ ആഫ്രിക്കന്‍ രാജ്യങങള്‍ നല്‍കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കി. പ്രതിരോധ മേഖല സഹകരണം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകള്‍ക്കും ഇന്ത്യ-ആഫ്രിക്ക സഹകരണം മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ പത്തിന പരിപാടികളിലും ഊന്നിയുള്ളതാണ് ഇത്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വടക്ക്, പടിഞ്ഞാറന്‍, സംഹല്‍, ഗ്രേറ്റ് ലേക്ക് മേഖലകളിലെല്ലാം സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ഭീകര സംഘടനകളായ ഐ.എസ്.ഐ.എസ്, അല്‍ ജെ.എന്‍.ഐ.എം. എന്നിവയടക്കം നിരവധി ഭീകരവാദ സംഘടനകള്‍, ഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. കടല്‍ക്കൊള്ള ആയുധം ഉപയോഗിച്ചുള്ള മോഷണം, നിയമവിരുദ്ധമായ മീന്‍പിടുത്തം, കള്ളക്കടത്ത്, മനുഷ്യ-മയക്ക് മരുന്ന് കടത്ത് തുടങ്ങിയവയും ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ദീര്‍ഘനാളായി വെല്ലുവിളി ഉയര്‍ത്തുന്നു.
തങ്ങളുടെ സമുദ്ര മേഖലയില്‍ ഉയരുന്ന ഇത്തരം അരക്ഷിതാവസ്ഥകള്‍ക്കും വെല്ലുവിളികള്‍ക്കും പരിഹാരം

എന്നവണ്ണം ഒരു പ്രത്യേക നയത്തിന് ആഫ്രിക്കന്‍ യൂണിയന്‍ രൂപം നല്‍കുകയുണ്ടായി.
20 50 ആഫ്രിക്കയുടെ സംയോജിത സമുദ്ര തീര കര്‍മ്മ പദ്ധതി എന്ന ഈ പരിപാടിയിലൂടെ ഇത്തരം വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം, ആഫ്രിക്കയുടെ സമുദ്ര സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനവും യൂണിയന്‍ ലക്ഷ്യമിടുന്നു.
ആഫ്രിക്കയുമായി നിരവധി രാജ്യങ്ങള്‍, വാണിജ്യ-വാണി്‌ജ്യേതര ബന്ധങ്ങള്‍ പുലര്‍ത്തുന്നുണ്ട് എന്നത് ശരിതന്നെ, പക്ഷെ അവരില്‍ നിന്നും വ്യത്യസ്തമായി, ആഫ്രിക്കന്‍ താത്പര്യങ്ങളില്‍ അധിഷ്ഠിതവും, മേഖലയെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമുള്ള ഒരു ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
ചൂഷണരഹിതമായ നമ്മുടെ ഈ നിലപാടാവട്ടെ കോണ്‍ക്ലേവില്‍ സമ്മേളനത്തില്‍ പരക്കെ അഭിനന്ദിക്കപ്പെടുകയും കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്ര ജിബ്യൂട്ടിയെ കടക്കെണിയിലകപ്പെടുത്തി, അവരുടെ ദൊറാലേ തുറമുഖം കൈവശപ്പെടുത്തിയ നമ്മുടെ അയല്‍ക്കാരുടെ നടപടി, അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ സന്ദര്‍ഭത്തിലാണ് ഇത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യന്‍ മഹാസമുദ്ര തീരത്തുള്ള ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമായി സമുദ്ര സുരക്ഷയില്‍ മികച്ച സഹകരണമാണ് നമുക്കുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയെ

തുടര്‍ന്ന് സമുദ്ര മേഖലയിലെ കടല്‍ക്കൊള്ള തടയല്‍, നിരീക്ഷണം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും മേഖലയില്‍ നാം നമ്മുടെ നാവികസേനയെ വിന്യസിച്ചിട്ടുമുണ്ട്.
ഇന്ത്യയും ആഫ്രിക്കയും സേനകള്‍ക്കിടയിലെ സഹകരണം പുരോഗതിയുടെ പാതയിലാണ്. ഭീകരവാദം, കടല്‍ക്കൊള്ള തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്ന ആഫ്രിക്കയില്‍ സുരക്ഷാസഹായം ഉറപ്പാക്കുന്ന പങ്കാളിയായി ഇന്ത്യ മാറിയിട്ടുമുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളുമായി സംയുക്ത സേനാ അഭ്യാസങ്ങള്‍ക്കും നാം ലക്ഷ്യമിടുന്നു. ഇരുകൂട്ടരുടേയും മുന്‍ഗണനാ വിഷയങ്ങളും ആശങ്കകളും കൃത്യമായി മനസ്സിലാക്കാന്‍ കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍ ഉപകരിച്ചിട്ടുണ്ട്. ഇന്ത്യ-ആഫ്രിക്ക വികസന പങ്കാളിത്തം, അടുത്തുതന്നെ അതിന്റെ പൂര്‍ണ്ണമായ അളവില്‍ നടപ്പാക്കപ്പെടുമെന്നാണ് പരക്കെ കരുതപ്പെടുന്നതും. സമത്വമെന്ന ആശയത്തിലധിഷ്ഠിതമായ ഈ പങ്കാളിത്തം, അതുകൊണ്ടു തന്നെ ഈ ബന്ധം സുതാര്യവുമാണ്.

തയ്യാറാക്കിയത്: ഉത്തംകുമാര്‍ ബിസ്‌വാസ്
പ്രതിരോധ വിശകലന വിദഗ്ധന്‍

വിവരണം : കൃഷ്ണ