ഇന്ത്യയുടെ പ്രാദേശിക ബന്ധത്തിന് കരുത്തേകിക്കൊണ്ട് ബി.ബി.ഐ.എന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ വിദേശ നയത്തില്‍ ഏറ്റവും പ്രാധാന്യമേറിയത്. അയല്‍ രാജ്യങ്ങള്‍ക്കുള്ള മുന്തിയ പരിഗണനയാണ്. ഇന്ത്യയുടെ അടുത്ത ഏറ്റവും അടുത്ത രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ചും കിഴക്കന്‍ രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കാര്യാലയം 2014 മുതല്‍ പ്രധാന പരിഗണന നല്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അയല്‍രാജ്യ നയതന്ത്രത്തില്‍ സൗഹൃദബന്ധം ഉറപ്പ് വരുത്തുക മാത്രമല്ല ലക്ഷ്യം. ഭൗതിക സാഹചര്യങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തുക എന്നത് കൂടിയുണ്ട്. റോഡ്, റെയില്‍, വ്യോമഗതാഗതം എന്നിവയിലും അയല്‍ രാജ്യങ്ങളുമായി സാമ്പത്തികവും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലും ജനങ്ങള്‍ തമ്മിലും പ്രദേശങ്ങള്‍ തമ്മിലും ബന്ധം സ്ഥാപിക്കുക എന്നതും ഉള്‍പ്പെടുന്നു. ഇന്ത്യയും അയല്‍രാജ്യങ്ങളുമായുള്ള പല തരത്തിലുള്ള പദ്ധതികള്‍ പുരോഗമനത്തിന്റെ പാതയിലാണ്. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബി.ബി.ഐ.എന്‍., ഇത്തരം ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് മുന്‍കൈയെടുത്തുള്ള യോഗങ്ങളും നടത്തി വരുന്നുണ്ട്. സ്വകാര്യ ചരക്ക് -ഗതാഗത വാഹനങ്ങളെ ഫലപ്രദമായ ഒരു നിയന്ത്രണ സംവിധാനത്തില്‍ കൊണ്ടുവരുക എന്ന ലക്ഷ്യവും ബി.ബി.ഐ.എന്‍. ഉദ്ദേശിക്കുന്നു. ഈ രാജ്യങ്ങളിലേക്കുള്ള വാഹന ഗതാഗത കരാര്‍ ലളിതമാക്കുന്നതിന് വേണ്ടി ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ ഒരു യോഗം അടുത്തിടെ ചേരുകയുണ്ടായി. പ്രത്യേക നിരീക്ഷര്‍ എന്ന നിലയിലാണ് ഭൂട്ടാനിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നത്. ചരക്ക് വാഹനങ്ങള്‍, യാത്രാവാഹനങ്ങള്‍ എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച പെരുമാറ്റച്ചട്ടത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. ഇത് സംബന്ധിച്ച് 2018 ജനുവരിയില്‍ ബംഗളൂരുവില്‍ ചേര്‍ യോഗത്തിന്റെ തുടര്‍ച്ചയായാണ് ഈ യോഗം. യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഈവര്‍ഷം മേയ് മാസത്തോടെ ഗതാഗതം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. മാത്രമല്ല ഇതു സംബന്ധിച്ച് കൂടിയാലോചനകളും സൂക്ഷ്മമായ വിശകലനവും നടത്തുകയും വേണം. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കുള്ള കരട് ധാരണാപത്രത്തെക്കുറിച്ചും വോഗം ചര്‍ച്ച ചെയ്തു. ഭൂട്ടാന് യാതൊരു വിധത്തിലുള്ള ബാധ്യതകളും ഉണ്ടാകാത്ത തരത്തിലാവും കരട് തയ്യാറാക്കുക. 2015 ജൂണില്‍ ഈ മൂന്ന് രാജ്യങ്ങളും മോട്ടോര്‍ വാഹനക്കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഭൂട്ടാന്റെ ഉപരിസഭ അംഗീകരിച്ച കരാര്‍ ഇതുവരെ നടപ്പിലായിട്ടില്ല. ബി.ബി.എന്‍. മോട്ടോര്‍ വാഹന കരാറുമായി ബന്ധപ്പെട്ട് ഭൂട്ടാനിലെ നയരൂപീകരണ വിദഗ്ധര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ സുസ്ഥിര വികസനം പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടതാണ്. പര്‍വത മേഖലയിലെ ഒരു ചെറിയ രാജ്യമായ ഭൂട്ടാന്റെ ആശങ്കകള്‍ വസ്തുതാപരമാണ്. ഇത്തരം ആശങ്കകള്‍ അംഗരാജ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിഹരിക്കേണ്ടതുമുണ്ട്. ഭൂട്ടാനിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെ നിയന്ത്രിച്ചുകൊണ്ട് ഇക്കാര്യത്തില്‍ ഭൂട്ടാനെ സഹായിക്കേണ്ടതുണ്ട്. ഭൂട്ടാന്റെ ആശങ്കകള്‍ ഇന്ത്യയും ഉറ്റുനോക്കുന്നുണ്ട്. വാഹനക്കരാര്‍ ഭൂട്ടാന്റെ പരിസ്ഥിതിക്ക് ദോഷം ഉണ്ടാകാതെയായിരിക്കണം. ബി.ബി.ഐ എന്നില്‍ പങ്കെടുത്തവരില്‍ രണ്ട് പേര്‍ ഭൂട്ടാനില്‍ നിന്നും രണ്ട് പേര്‍ നേപ്പാളില്‍ നിന്നുമായിരുന്നു. ഇരുരാജ്യങ്ങള്‍ക്കും ആഭ്യന്തര അന്താരാഷ്ട്ര അതിര്‍ത്തികള്‍ കുറവാണ്. ഇരുരാജ്യങ്ങളും ഇന്ത്യന്‍ സമുദ്ര ഗതാഗതത്തെ ആശ്രയിക്കുന്നു. ബി.ബി.എന്‍. നടപ്പാകുമ്പോള്‍ വ്യക്തികള്‍ തമ്മിലും പ്രദേശങ്ങള്‍ തമ്മിലുമുള്ള ബന്ധങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. മാത്രമല്ല വിനോദ സഞ്ചാരത്തില്‍ ഇരുരാജ്യങ്ങള്‍ക്കും സംഭാവനകള്‍ നല്‍കാനും കഴിയും. മാത്രമല്ല വ്യാപാര ബന്ധങ്ങള്‍ പുരോഗമിക്കുകയും ചെയ്യും. പെട്ടെന്ന് നശിക്കുന്ന നാശന സ്വഭാവമുള്ള ചരക്കുകള്‍ വേഗത്തില്‍ ബന്ധപ്പെട്ട സ്ഥലത്തെത്തിക്കാനും കഴിയും. ഇത് ഇന്ത്യയും അയല്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ സ്വാധിനിക്കുന്ന ഘടകമാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഈ മൂന്ന് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വ്യാപാര ബന്ധവും നിലവിലുണ്ട്. മോട്ടോര്‍ വാഹന കരാര്‍ നടപ്പാക്കാന്‍ ഇന്ത്യയും നേപ്പാളും ബംഗ്ലാദേശും എടുത്ത തീരുമാനത്തോടെ മൂന്ന് രാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാവുകയാണ്. കരാറിന് ഭൂട്ടാന്‍ പാര്‍ലമെന്റിന്റെ ഉപരി സഭയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

തയ്യാറാക്കിയത്: രാഹുല്‍ മിശ്ര
നയതന്ത്ര വിശകലന വിദഗ്ധന്‍
വിവരണം : അനില്‍കുമാര്‍