ഈ വര്‍ഷം നവംബറില്‍ നടക്കുന്ന 46-ാമത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നടപടികള്‍ പുരോഗമിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായി ഡോണാള്‍ഡ് ട്രംപ് വിവിധ സംസ്ഥാന പ്രൈമറികളിലും, പ്രബല ഗ്രൂപ്പുകളിലുമായി 1099 പ്രതിനിധിളെ നേടിക്കഴിഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാമനിര്‍ദ്ദേസം നേടാന്‍ അദ്ദേഹത്തിന് 1276 പ്രതിനിധികള്‍ വേണം. ഡെമോക്രാറ്റിക് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മത്സരം മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്, വെര്മന്ഡിലെ സെനേറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് എന്നിവരിലേക്ക് ചുരുങ്ങി കഴിഞ്ഞു. 14 സംസ്ഥാനങ്ങളും അമേരിക്കന്‍ സമോവയും ചേര്‍ന്ന് സൂപ്പര്‍ ട്യൂസ്ഡേയ്ക്ക് പ്രസിഡന്റ്ഷ്യല്‍ പ്രൈമറികള്‍ നടത്തി. ഇതില്‍ ദേശീയ തലത്തില്‍ പ്രതിജ്ഞാബദ്ധരായ 1344 പ്രതിനിധികള്‍ അര്‍ഹരാകും. 2020 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ആകെ മത്സരാര്‍ത്ഥികളില്‍ മൂന്നില്‍ ഒന്നാണിത്. ഇതില്‍ ഭൂരിപക്ഷം ലഭിക്കുന്ന മത്സരാര്‍ത്ഥി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മത്സരാര്‍ത്ഥിയാകും.
തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കുന്നു. രാജ്യമെമ്പാടുമുള്ള വോട്ടര്‍മാരുടെ പിന്തുണ നേടാനായി അവര്‍ റാലികളും, സംവാദങ്ങളും നടത്തും. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമാണ് അമേരിക്ക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ ജനങ്ങള്‍ നേരിട്ടല്ല തെരഞ്ഞെടുക്കുന്നത്, ഇലക്ട്രല്‍ കോളേജിലൂടെയാണ് തെരഞ്ഞെടുപ്പ്.
എല്ലാ വോട്ടുകളും രേഖപ്പെടുത്തിയ ശേഷം സംസ്ഥാന വ്യാപകമായി ഇവയുടെ കണക്കെടുപ്പ് നടക്കുന്നു. തെരഞ്ഞെടുപ്പിലെ വിജയിക്ക് ആ സംസ്ഥാനത്തെ എല്ലാ വോട്ടര്‍മാരുടെയും പിന്തുണ ലഭിക്കുന്നു. ആനുപാതിക സംവിധാനം പാലിക്കുന്ന മൈന്‍, നെബ്രാസ്ക്ക എന്നിവ ഇതില്‍ നിന്നും വ്യത്യസ്തമാണ്. പ്രസിഡന്റ് ആകാന്‍ ഒരു മത്സരാര്‍ത്ഥിക്ക് കുറഞ്ഞത് 270 വോട്ടര്‍മാരുടെ പിന്തുണയെങ്കിലും ലഭിക്കണം.
സൂപ്പര്‍ ട്യൂസ്ടേയ്ക്കു ശേഷം മുന്‍ വൈസ്പ്രസിഡന്റ് ജോ ബൈഡനെതിരെയുള്ള സെനറ്റര്‍ ബൈര്ണി സാന്ഡേവ്സ് ഒഴികെയുള്ള മത്സരാര്‍ത്ഥികള്‍ പുറത്തായിക്കഴിഞ്ഞു. ജോ. ബൈഡന് ജനപ്രീതി ലഭിച്ചിട്ടുണ്ട്. മിസൗറി, മിഷിഗന്‍, മിസിസിപ്പി, ഐഡാഹോ എന്നീ സുപ്രധാന സംസ്ഥാനങ്ങളില്‍ വിജയം നേടിയ ബൈഡന് 820 പ്രതിനിധികളുടെ പിന്തുണയുണ്ട്. ബെര്‍ണി സാന്‍ഡേഴ്സിന് 670 പേരും.
യുവ പുരോഗമനവാദികളുടെയും ഹിസ്പാനിക്സിന്റെയും പിന്തുണ സാന്‍ഡേഴ്സിനെ സഹായിക്കാന്‍ പ്രാപ്തമായ വലിയ സഖ്യമല്ലെന്നും ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹം ജോ ബൈഡനോടൊപ്പമാണെന്നും പറയപ്പെടുന്നു. ഒരു പക്ഷെ അവരുടെ പിന്തുണ ഏകീകരിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയ ബൈഡന് ഫിലാഡെല്‍ഫിയയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ട്രംപിനെ വെല്ലുവിളിക്കുന്ന തരത്തില്‍ പാര്‍ട്ടിയുടെ ഐക്യം ആവശ്യപ്പെടുകയും ഭാവിയില്‍ സാന്‍ഡേഴ്സിന്റെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. 2016 ലേതുപോലെ ദൈര്‍ഘ്യമേറിയ ഒരു പ്രൈമറി ഡെമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നില്ല. നീണ്ട ഒരു പ്രൈമറി, ട്രംപിനെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് അവര്‍ കരുതുന്നു. എന്നിരുന്നാലും ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം തിരിച്ചു പിടിച്ച ഡെമോക്രാറ്റുകള്‍ക്ക് വിജയികളായി മുന്നേറ്റം തുടരാനാകുമോ, അതോ തന്റെ നയങ്ങളുടെ അടിസ്ഥാനത്തില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരസ്ഥാനത്തില്‍ തുടരുമോ എന്ന് നവംബറിലെ തെരഞ്ഞെടുപ്പ് വ്യക്തമാക്കും.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഇരു രാജ്യങ്ങളിലെയും ജനാധിപത്യ സംവിധാനങ്ങള്‍ വ്യത്യസ്തമാണെങ്കിലും ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, നീതി, നിയമങ്ങള്‍ എന്നീ മൂല്യങ്ങള്‍ ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കുന്നു.
തയ്യാറാക്കിയത് : സ്തുതി ബാനര്‍ജി
നയതന്ത്രകാര്യ വിദഗ്ദ്ധ
വിവരണം : ദേവിപ്രിയ