പാര്‍ലമെന്റ് പോയവാരം

കൊറോണ വൈറസ് വ്യാപനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളാണ് കഴിഞ്ഞവാരം പാര്‍ലമെന്റിന്റെ ഇരുസഭകളു

ടെയും പരിഗണനയ്‌ക്കെത്തിയത്. യു.ഇ.എ. യില്‍ എട്ട് ഇന്ത്യക്കാര്‍ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഇറാനില്‍ ഇന്ത്യയില്‍ നിന്നും ഏകദേശം 6000 പേര്‍ കുടുങ്ങിയിരിക്കുകയാണെന്നും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കുന്ന

തിനുള്ള ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുടെ പരിശോധനയും മറ്റും നടത്തുന്നതിന് ആറ് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ ഇറാനിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും 1700 ഓളം സാമ്പിളുകള്‍ പരിശോധിച്ചെന്നും ശ്രീ. വി. മുരളീധരന്‍ പറഞ്ഞു. ഈ മാസം 16 വരെ 389 ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലേയ്‌ക്കെത്തിക്കാന്‍ സാധിച്ചതായും അദ്ദേഹം അറിയിച്ചു. ഇറാനിലെ സ്ഥിതി സര്‍ക്കാര്‍ കാര്യക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ബാക്കിയുള്ളവരെ ഉടന്‍ തന്നെ ഇന്ത്യയിലേക്കെത്തിക്കുമെന്നും ശ്രീ. വി. മുരളീധരന്‍ പറഞ്ഞു. ചൈനയ്ക്ക് മാസ്‌ക്കുകളും ഗ്ലൗസുകളും അടക്കം 15 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയതായും ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ചൈനീസ് ജനതയോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന്റെ ഭാഗമാണ് ഈ നടപടി. ഇന്ത്യയിലെ കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ അധ്യക്ഷതയില്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

ചൈനയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തല

ത്തില്‍ രോഗത്തെ നേരിടുന്നതില്‍ ചൈനീസ് ജനതയ്ക്ക് ഇന്ത്യന്‍ ജനതയുടെയും സര്‍ക്കാരിന്റെയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

കൊണ്ടും സഹായം വാഗ്ദാനം ചെയ്തുകൊണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസം എട്ടിന് ചൈനീസ് പ്രസിഡന്റ്

ഷി ജിങ് പിങ്ങിന് കത്തയച്ചിട്ടുണ്ടെന്ന് ശ്രീ. മുരളീധരന്‍ പറഞ്ഞു.

ജമ്മുകാശ്മീരിനെ സംബന്ധിച്ചുള്ള വസ്തുതകളും പൗരത്വ നിയമ ഭേദഗതിയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് ഇന്ത്യ കാര്യക്ഷമമായി ശ്രമിച്ചിട്ടുണ്ടെന്ന് മന്ത്രി വി. മുരളീധരന്‍ രാജ്യസഭയെ അറിയിച്ചു.

ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍” 132 കപ്പല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 138 ഇന്ത്യക്കാരുണ്ടായിരുന്നെന്നും ശ്രീ. വി. മുരളീധരന്‍ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇതില്‍ 119 പേരെ കഴിഞ്ഞമാസം 27 ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേയ്ക്ക് എത്തിച്ചിരുന്നു. ഇവരെ ഹരിയാനയിലെ മുനേസറിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ചൈനയിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ നാട്ടില്‍ എത്തിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനങ്ങളുടെ സഹായത്താല്‍ 766 പേരെ നാട്ടില്‍ എത്തിച്ചു. ഇതില്‍ 43 പേര്‍ വിദേശീയരാണ്.

തയ്യാറാക്കിയത് : മോഹന്‍ റാവു; പത്രപ്രവര്‍ത്തകന്‍

വിവരണം : നരേന്ദ്രമോഹന്‍